തിരുവനന്തപുരം: കലാമൂല്യത്തിനും സാങ്കേതികത്തികവിനുമൊപ്പം സാമൂഹ്യവിമര്‍ശനവും ചാലിച്ചുചേര്‍ത്ത ഐ.വി. ശശി ജനപ്രിയ സിനിമയ്ക്ക് പുതിയ വ്യാകരണം സൃഷ്ടിച്ച സംവിധായകനാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
മലയാളത്തിന്റെ ഹിറ്റ് മേക്കറായിരുന്നു ഐ.വി. ശശി. ലോകത്ത് ഏറ്റവുമധികം സിനിമ സംവിധാനം ചെയ്ത സംവിധായകരില്‍ ഒരാളായിരുന്നു അദ്ദേഹം. ഐ.വി. ശശിയുടെ വിയോഗം മലയാള സിനിമാ ലോകത്തിനും സാംസ്കാരിക ലോകത്തിനും കനത്ത നഷ്ടമാണെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: