തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിയുടെ കായല്‍ കൈയേറ്റം അതീവ ഗുരുതരമാണെന്ന് കാണിച്ച് ആലപ്പുഴ കളക്ടര്‍ നല്കിയ റിപ്പോര്‍ട്ട് റവന്യൂവകുപ്പ് അംഗീകരിച്ചിട്ടും തോമസ് ചാണ്ടിയെ മുഖ്യമന്ത്രി സംരക്ഷിക്കുന്നത് ദുരൂഹമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ഭൂമി കയ്യേറ്റമുള്‍പ്പെടെ തോമസ് ചാണ്ടിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ശരിവയ്ക്കുന്നതാണ് കളക്ടറുടെ റിപ്പോര്‍ട്ട്. എന്നിട്ടും എന്തിനാണ് തോമസ് ചാണ്ടിയെ സംരക്ഷിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: