കനകധാരാ സഹസ്രനാമസ്തോത്രം

Sunday 17 July 2011 12:12 am IST

ഹ്രീം കാരമണിഭൂഷാഢ്യാ ഹ്രീംകാരമുകുടാഞ്ചിതാ ഹ്രീം കാര രൂപശ്രീ ചക്രബിന്ദുദ്ധ്യവിരാജിതാ ഹ്രീംകാരമണിഭൂഷാഢ്യാ: ഹ്രീംകാരമാകുന്ന രത്നാഭരണം അണിഞ്ഞവള്‍. 'ഹ്രീം' എന്ന മന്ത്രാക്ഷരം മായാബീജമെന്നും ദേവീ പ്രണവമെന്നും പ്രസിദ്ധമാണ്‌. ഹ്രീം കാരത്തെ മഹാലക്ഷ്മി അണിയുത്ത രത്നാഭരണമായി അവതരിപ്പിക്കുന്നു. ഹ്രീംകാരമുകുടാഞ്ചിതാ: ഹ്രീംകാരമാകുന്ന കിരീടം കൊണ്ട്‌ അലങ്കരിക്കപ്പെട്ടവള്‍; ഹ്രീംകാരത്തെ കിരീടമായി സങ്കല്‍പിക്കുന്നു. കിരീടം ആധിപത്യത്തിന്റെയും അധികാരത്തിന്റെയും രാജാക്കന്മാരും ചക്രവര്‍ത്തിമാരുമാണ്‌ കിരീടപതികള്‍. ലോകമാകുന്ന സാമ്രാജ്യത്തിന്റെ ചക്രവര്‍ത്തിനിയായി ദേവിയെ അവതരിപ്പിച്ചിരിക്കുന്നു. ഹ്രീംകാരരൂപശ്രീ ചക്രബിന്ദുമദ്ധ്യവിരാജിതാ - ഹ്രീംകാര രൂപമായ ശ്രീചക്രത്തിന്റെ ബിന്ദുവിന്റെ പ്രതീകമാണ്‌. അതിന്റെ കേന്ദ്രത്തിലുള്ള ബിന്ദുവിനം സര്‍വാനന്ദമായ ചക്രം എന്നുപേര്‌. അതിന്റെ മദ്ധ്യത്തില്‍ മഹാദേവി ശിവശക്ത്യൈക്യരൂപിണിയായി വിരാജിക്കുന്നു. ഇവിടെ ഒരു ധാരണ നമുക്ക്‌ ഉറപ്പിക്കേണ്ടതുണ്ട്‌. ശിവന്‍, ശക്തി, വിഷ്ണു, ലക്ഷ്മി, ബ്രഹ്മാവ്‌, സരസ്വതി എന്നൊക്കെ കേള്‍ക്കുമ്പോള്‍ നമുക്ക്‌ പരിചയമുള്ള സ്ത്രീ-പുരുഷന്മാരുടെ ദാമ്പത്യം ഓര്‍മ്മവരും. ഏകവും അഖണ്ഡവുമായ ചൈതന്യത്തില്‍ നാം സൗകര്യത്തിനുവേണ്ടി ദാമ്പത്യഭാവം അദ്ധ്യാരോപിക്കുകയാണ്‌. വേറെ വേറെയായ കുറെ സ്ത്രീകളും പുരു,ന്മാരുമല്ല. സൃഷ്ടിക്കുവേണ്ടി സ്വീകരിച്ച പുരുഷ പ്രകൃതിഭാവങ്ങളുടെ ഐക്യമാണ്‌ ശിവശക്തൈക്യം. ശ്രീ ചക്ര രൂപമായി പ്രപഞ്ചമാകെ വ്യാപിക്കുന്നതും അതേസമയം അതിന്റെ കേന്ദ്രത്തില്‍ വിരാജിക്കുന്നതുമായ ചൈതന്യത്തെ നാം നാമം കീര്‍ത്തിക്കുന്നു.