കൊയിലാണ്ടി: കൊയിലാണ്ടി മേല്‍പ്പാലത്തിനടിയില്‍ പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങള്‍ കത്തിച്ച് ജനങ്ങളെ വലയ്ക്കുന്ന നടപടിയില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നഗരസഭാ ചെയര്മാന് കെ. സത്യനെ ഉപരോധിച്ചു. പരാതി നല്‍കിയിട്ടും മാലിന്യങ്ങള്‍ കത്തിക്കുന്നത് തുടരുന്ന സാഹചര്യത്തിലാണ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ചെയര്‍മാനെ ഉപരോധിച്ചത്. പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങള്‍ കത്തിക്കുന്ന നടപടിയില്‍ അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്ന ചെയര്‍മാന്റെ ഉറപ്പിനെ തുടര്‍ന്ന് പ്രവര്‍ത്തകര്‍ സമരം അവസാനിപ്പിച്ചു. ജില്ലാ സെക്രട്ടറി അഖില്‍ പന്തലായനി, അതുല്‍ പെരുവട്ടൂര്‍, എസ്.കെ. ഷംജിത്ത്, കെ.കെ.വിന്‍ഷാന്ത്, എസ്.കെ. ഷംജിത്ത്, കെ. ഷീലിത്ത് എന്നിവര്‍ സമരത്തിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: