നിയമോപദേശം വേണമെന്ന് റവന്യൂ സെക്രട്ടറി; മന്ത്രിക്ക് മുകളിലല്ല സെക്രട്ടറിയെന്ന് കാനം

Wednesday 25 October 2017 11:45 am IST

തിരുവനന്തപുരം: ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട് കളക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടിന്മേല്‍ കൂടുതല്‍ നിയമോപദേശം വേണമെന്ന് റവന്യൂവകുപ്പ് സെക്രട്ടറി പി.എച്ച് കുര്യന്‍. നികത്തിയ ഭൂമി ഡാറ്റാബാങ്കില്‍ ഉള്‍പ്പെട്ടതാണോ എന്ന് പരിശോധിക്കണം. ഉപഗ്രഹ ചിത്രങ്ങള്‍ വച്ച് കൂടുതല്‍ പരിശോധന വേണമെന്നും സെക്രട്ടറി റവന്യൂ മന്ത്രിയെ അറിയിച്ചു. അതേസമയം കുര്യനെ വിമര്‍ശിച്ച്‌ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്ത് എത്തി. മന്ത്രിക്ക് മുകളിലല്ല റവന്യൂ സെക്രട്ടറിയെന്ന് കാനം തുറന്നടിച്ചു. കളക്ടറുടെ റിപ്പോര്‍ട്ടില്‍ ഉചിതമായ തീരുമാനമെടുക്കുമെന്നും കാനം രാജേന്ദ്രന്‍ അറിയിച്ചു. ഏതെങ്കിലും വിഷയത്തിൽ സർക്കാർ നടപടി എത്ര സമയത്തിനുള്ളിൽ ഉണ്ടാകണമെന്ന് മാധ്യമങ്ങൾ തീരുമാനിക്കെണ്ടെന്നും അത്തരം കാര്യങ്ങൾ അതിന്റെ മുറപോലെ നടക്കുമെന്നും കാനം കൂട്ടിച്ചേർത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.