മലയാളികളുടെ ഇഷ്ടഗാനമാണ് അദ്വൈതം സിനിമയിലെ ‘അമ്പലപ്പുഴ ഉണ്ണിക്കണ്ണനോട് നീ’ എന്നു തുടങ്ങുന്ന ഗാനം. ഈ ഗാനം പാടി ഒരു കൊച്ചു മിടുക്കി മലയാളികളെ മൊത്തം ഞെട്ടിച്ചിരിക്കയാണ്. മറ്റാരുമില്ല. മുന്‍ ഇന്ത്യന്‍ നായകന് എം എസ് ധോണിയുടെ മകള്‍ സിവയാണ് താരം. സംഭവം ധോണി തന്നെയാണ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചത്. മകളുടെ പേരിലുള്ള പേജില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോ.. ‘അമ്പലപ്പുഴ ഉണ്ണിക്കണ്ണനോടു നീ…..’ എന്ന മലയാളം സിനിമാഗാനം പാടിക്കൊണ്ട് സിവ ഏവരെയും ഞെട്ടിച്ചുകളഞ്ഞിരിക്കുകയാണ് സിവ.
മകളുടെ പേരിലുള്ള പേജില്‍ ധോണി പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോ ഇതിനകം വൈറലായിക്കഴിഞ്ഞു. മലയാളി പോലുമല്ലാത്ത ഒരു കുഞ്ഞു ഗായിക എങ്ങിനെ മലയാള സിനിമാഗാനം പാടിയെന്ന് ആശ്ചര്യപ്പെട്ടുകൊണ്ടാണ് പലരും വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. വീഡിയോ കാണാം..
മലായാളം വാക്കുകള്‍ വ്യക്തതയോടെയാണ് സിവ പാടിയിരിക്കുന്നത്. ധോണി മലയാളം സംസാരിക്കുന്നത് ഇതുവരെ ക്രിക്കറ്റാരാധകര്‍ കേട്ടിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം. പിന്നെ മകള്‍ എങ്ങനെ മലയാള ഗാനം പഠിച്ചതെന്ന സംശയം സോഷ്യല്‍മീഡിയയില്‍ വൈറലായ വീഡിയോയെക്കുറിച്ച് ആരാധകര്‍ ചോദിക്കുന്നുണ്ട്.
ഇന്‍സ്റ്റാഗ്രാമില്‍ അപ്ലോഡ് ചെയ്ത് ഒരു മണിക്കൂറിനകം പതിനാറായിരത്തില്‍ അധികം പേരാണ് വീഡിയോ കണ്ടിരിക്കുന്നത്. വീഡിയോക്ക് താഴെ നിരവധി മലയാളികള്‍ ഇതിനോടകം തന്നെ കമന്റുമായി എത്തിയിട്ടുണ്ട്. കൈതപ്രത്തിന്റെ വരികള്‍ക്ക് എം.ജി.രാധാകൃഷ്ണന് ഈണമിട്ട് എം.ജി.ശ്രീകുമാറും കെ.എസ്.ചിത്രയും ചേര്‍ന്നു പാടിയ ഗാനമാണിത്.
https://youtu.be/YZnVIoaXx4o
പ്രതികരിക്കാൻ ഇവിടെ എഴുതുക: