തോമസ് ചാണ്ടി ഭൂമി കയ്യേറി; കളക്ടറുടെ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍

Wednesday 25 October 2017 2:43 pm IST

കൊച്ചി: ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ കമ്പനി മാര്‍ത്താണ്ഡം കായല്‍ കയ്യേറിയതായി ആലപ്പുഴ ജില്ലാ കളക്ടര്‍ ഹൈക്കോടതിയെ അറിയിച്ചു. കായല്‍ ഭൂമി മണ്ണിട്ട് നികത്തിയെന്ന് കളക്ടര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. 64 പേരുടെ അഞ്ച് സെന്റ് വീതമുള്ള പട്ടയഭൂമി കമ്പനി വാങ്ങിക്കൂട്ടി. ഇതില്‍ പതിനൊന്ന് ഇടപാടുകളുടെ ഭൂമി രേഖകള്‍ പരിശോധിച്ചു. ഇനി 53 എണ്ണം പരിശോധിക്കാനുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഭൂമിയുമായി ബന്ധപ്പെട്ട ഫയലുകള്‍ കാണാതായിട്ടുണ്ട്. അതുകൊണ്ടു തന്നെ പരിശോധനകള്‍ അപൂര്‍ണ്ണമായി നില്‍ക്കുകയാണ്. ഭൂമി അളന്ന് തിട്ടപ്പെടുത്താന്‍ സര്‍വ്വേസംഘത്തെ നിയോഗിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെട്ട ഭൂമിയല്ല കയ്യേറിയിരിക്കുന്നത്. 2011ല്‍ ഇത് സംബന്ധിച്ച അന്വേഷണം നടത്തിയിരുന്നു. എന്നാല്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് അറിയില്ല. അക്കാലത്തെ രേഖകള്‍ കാണാനില്ലെന്നും കളക്ടര്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. മുഴുവന്‍ പരിശോധനകളും പൂര്‍ത്തിയായ ശേഷം നടപടി എടുക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.