ഗൗരിയുടെ മരണം : സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

Wednesday 25 October 2017 3:25 pm IST

കൊല്ലം: കൊല്ലം ട്രിനിറ്റി ലിസിയം സ്കൂളിലെ വിദ്യാര്‍ത്ഥിനിയായ ഗൗരി നേഹ സ്കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ച സംഭവത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. തന്റെ സഹോദരി പഠിക്കുന്ന ക്ലാസില്‍ എത്തിയ ഗൗരിയെ ഇവിടെ നിന്ന് അധ്യാപികയായ സിന്ധു ഓഫീസ് മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നതും പിന്നീട് 25 മിനിറ്റിനു ശേഷം കുട്ടി ഓഫീസിന് മുന്നില്‍ മുകളില്‍ നിന്ന് വന്ന് വീഴുന്നതുമായ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. പത്താംക്ലാസ് ക്ലാസ് വിദ്യാര്‍ത്ഥിനി പടിഞ്ഞാറെ കൊല്ലം കൊച്ചുനട പടിഞ്ഞാറ്റതില്‍ (കെപി ഹൗസില്‍) പ്രസന്നകുമാറിന്റെ മകള്‍ ഗൗരി നേഘ (15)യാണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് ഒന്നരയോടെയാണ് ഗൗരി സ്കൂള്‍ കെട്ടിടത്തില്‍ നിന്നു വീണത്. ബന്‍സിഗര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ തിരുവനന്തപുരത്തെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വെന്റിലേറ്ററിലായിരുന്ന ഗൗരി തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടരയോടെ മരിച്ചു. സിന്ധു, ക്രെസന്റ് എന്നീ അദ്ധ്യാപികമാര്‍ക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റത്തിന് കേസെടുത്തു. ഇവര്‍ ഒളിവിലാണ്. ഇവര്‍ക്കെതിരേ ആത്മഹത്യപ്രേരണക്കുറ്റം ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതിനിടെ അധ്യാപികമാര്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.