ന്യൂദല്‍ഹി: സാമൂഹ്യക്ഷേമ പദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്നത് 2018 മാര്‍ച്ച് 31 വരെ നീട്ടി. ആധാര്‍ ഇല്ലാത്തവര്‍ക്ക് ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടില്ലെന്ന് കേന്ദ്രം വ്യക്തമാക്കി. സുപ്രീംകോടതിയിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്.
ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കാന്‍ സമയം നീട്ടി നല്‍കുന്നത് സംബന്ധിച്ച് തിങ്കളാഴ്ച നിലപാട് അറിയിക്കാമെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: