ചൈനീസ് ഭീഷണി: നാവിക സേന കൂടുതല്‍ കപ്പലുകളും വിമാനങ്ങളും വിന്യസിക്കുന്നു

Wednesday 25 October 2017 6:16 pm IST

ന്യൂദല്‍ഹി: ചൈനയുടെ വെല്ലുവിളി നേരിടാനും രാജ്യസുരക്ഷ ശക്തമാക്കാനും നാവിക സേന പുതിയ തന്ത്രം മെനയുന്നു. ഇതിന്റെ ഭാഗമായി കൂടുതല്‍ കപ്പലുകളും വിമാനങ്ങളും വിന്യസിക്കാനാണ് പദ്ധതി. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈനീസ് കപ്പലുകളുടെ സാന്നിധ്യം വര്‍ദ്ധിക്കുന്നത് ഇന്ത്യ നിരീക്ഷിച്ചുവരികയാണ്. മെയ് മുതല്‍ ചൈനയുടെ ഒരുഡസനിലേറെ കപ്പലുകളും മുങ്ങിക്കപ്പലുകളും നശീകരണികളും ചാരക്കപ്പലുകളും ഇന്ത്യന്‍ മഹാസമുദ്രത്തിലുണ്ട്. കടല്‍ക്കൊള്ളക്കാരെ നേരിടാനാണിതെന്നാണ് ചൈനയുടെ വിശദീകരണം. ചൈനീസ് വെല്ലുവിളി നേരിടാന്‍ കൂടുതലായി 15 കപ്പലുകള്‍ പേഴ്‌സ്യന്‍ ഉള്‍ക്കടല്‍, മലാക്ക കടലിടുക്ക്, ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ വിന്യസിക്കും. ഇതിനു പുറമേ നാവിക സേനയുടെ കൂടുതല്‍ വിമാനങ്ങളും ഈ മേഖലകളില്‍ വളരെ വേഗം എത്താന്‍ കഴിയും വിധം വിന്യസിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.