ഭൂരേഖാ കമ്പ്യൂട്ടര്‍വല്‍ക്കരണം: വിവരം ശേഖരിക്കുന്നു

Wednesday 25 October 2017 6:49 pm IST

കണ്ണൂര്‍: ഭൂരേഖാ കമ്പ്യൂട്ടര്‍വല്‍ക്കരണത്തിന്റെ ഭാഗമായി കണ്ണൂര്‍ താലൂക്കിലെ വലിയന്നൂര്‍, നാറാത്ത് വില്ലേജുകളില്‍ ഭൂമി ഉടമസ്ഥത സംബന്ധിച്ച സമഗ്ര വിവരശേഖരണ പരിപാടി 29 ന് ആരംഭിക്കും. ഭൂമി ഉടമസ്ഥരുടെ വിശദ വിവരങ്ങള്‍ നിശ്ചിത ഫോറത്തില്‍ വിവിധ കേന്ദ്രത്തില്‍ രാവിലെ 10 മണി മുതല്‍ വൈകിട്ട് 5 മണി വരെ പരിശോധന നടത്തി സ്വീകരിക്കും. തീയതി, വില്ലേജ്, സ്ഥലം എന്ന ക്രമത്തില്‍. ഒക്‌ടോബര്‍ 29-വലിയന്നൂര്‍-പളളിപ്രം യുപി സ്‌കൂള്‍, മുരളി മന്ദിരം, വാരം. നാറാത്ത്-നാറാത്ത് ഈസ്റ്റ് എല്‍പി സ്‌കൂള്‍, റി സ.11 മുതല്‍ 18 വരെ, 42 മുതല്‍ 45 വരെ. 31-മുച്ചിലോട്ട് കാവ് ഓഡിറ്റോറിയം, നാറാത്ത് ദേശം റിസ. 46 മുതല്‍ 70 വരെ. നവംബര്‍ 3-പിഎച്ച്‌സി നാറാത്ത്, റി.സ. 111 മുതല്‍ 134 വരെ. 4-മര്‍വ്വ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, കുമ്മായക്കടവ്, നാറാത്ത് റി സ. 1 മുതല്‍ 10 വരെ 20 മുതല്‍35 വരെ. 5-വലിയന്നൂര്‍-തക്കാളി പീടിക കമ്മ്യൂണിറ്റി ഹാള്‍, വാരം കടവ് മദ്രസ്സ. 7-നാറാത്ത്-കൈരളി വായനശാല, ഓണപ്പറമ്പ്, നാറാത്ത് റി സ 71 മുതല്‍ 110 വരെ. 11 - നാറാത്ത് മാപ്പിള എല്‍ പി സ്‌കൂള്‍ റി.സ. 36 മുതല്‍ 39 വരെ 136 മുതല്‍ 150 വരെ. വലിയന്നൂര്‍ - വലിയകണ്ട് കമ്മ്യൂണിറ്റി ഹാള്‍, പുറത്തില്‍ മാപ്പിള എല്‍ പി സ്‌കൂള്‍. 12 - വലിയന്നൂര്‍ നോര്‍ത്ത് അംഗന്‍വാടി, ചേലോറ കോര്‍പ്പറേഷന്‍ ഹാള്‍. നാറാത്ത് യു പി സ്‌കൂള്‍ റി സ.151 മുതല്‍ 170 വരെ. 18-ചെറുവാക്കര എല്‍പി സ്‌കൂള്‍ റി.സ. 171 മുതല്‍ 199 വരെ, 205 മുതല്‍ 246 വരെ. 19-ദാറുല്‍ ഹസ്‌നത്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ നിടുവാട്ട്, നിടുവാട്ട് ദേശം മുഴുവന്‍. വലിയന്നൂര്‍-കടാങ്കോട്ട് സ്‌കൂള്‍, കടാങ്കോട്ട് ചാലില്‍ മൊട്ട അംഗന്‍വാടി. 25-നാറാത്ത്-പളേളരി മാപ്പിള എല്‍ പി സ്‌കൂള്‍ പളേളരി ദേശം ആകെ. 26-വലിയന്നൂര്‍-നവപ്രഭ വായനശാല, വലിയന്നൂര്‍ അപ്പക്‌സ് സ്‌കൂള്‍ വലിയന്നൂര്‍. ഡിസംബര്‍ 2-വാരം കൊമ്പ്ര പീടിക, കരിക്കന്‍കണ്ടി അംഗന്‍വാടി. 3-വലിയന്നൂര്‍ നോര്‍ത്ത് യുപി സ്‌കൂള്‍, വലിയന്നൂര്‍ എല്‍ പി സ്‌കൂള്‍. 9 - ഗാന്ധിജി സ്‌പോര്‍ട്‌സ് ക്ലബ് കൂമ്പായിമൂല. ഫോറങ്ങള്‍ വില്ലേജ് ഓഫീസ്, കുടുംബശ്രീ യൂണിറ്റുകള്‍, വില്ലേജ് പരിധിയിലെ അംഗന്‍വാടികള്‍, വാര്‍ഡ് അംഗങ്ങള്‍ മുഖേന സൗജന്യമായി ലഭിക്കും. പൂരിപ്പിച്ച അപേക്ഷയോടൊപ്പം അസ്സല്‍ ആധാരം, ഭൂനികുതി രശീതി, ആധാര്‍/തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ പരിശോധന വേളയില്‍ ഹാജരാക്കേണ്ടതാണ്. ആധാരങ്ങള്‍ ബാങ്കിലോ മറ്റോ പണയപ്പെടുത്തിയിട്ടുളളവര്‍ ബാങ്ക് അധികൃതര്‍ സാക്ഷ്യപ്പെടുത്തിയ ആധാരപകര്‍പ്പ് ഹാജരാക്കിയാല്‍ മതി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.