കണ്ണൂര്‍: സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്റെ വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം 28ന് രാവിലെ 11ന് കോഴിക്കോട് ടാഗോര്‍ സെന്റിനറി ഹാളില്‍ മന്ത്രി എ.കെ.ബാലന് നിര്‍വ്വഹിക്കും. ഡോ.എം.കെ.മുനീര്‍ എംഎല്‍എ അദ്ധ്യക്ഷത വഹിക്കും. 12 കുടുംബശ്രീ സിഡിഎസുകള്‍ക്ക് മൈക്രോ ക്രെഡിറ്റ് വായ്പാ പദ്ധതി പ്രകാരം അനുവദിച്ച 10.35 കോടി രൂപയുടെ വായ്പാ വിതരണം കോഴിക്കോട് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന് നിര്‍വ്വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: