തോട്ടട ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ സ്ഥാപക ബാച്ച് സംഗമത്തിന് വര്‍ണാഭമായ തുടക്കം

Wednesday 25 October 2017 6:51 pm IST

തോട്ടട: 1974 ല്‍ സ്ഥാപിതമായ തോട്ടട ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കൂളിന്റെ സ്ഥാപകബാച്ച് പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ സംഗമം സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വര്‍ണാഭമായ പരിപാടികളോടെ നടന്നു. പൂര്‍വ്വവിദ്യാര്‍ത്ഥി കൂടിയായ കണ്ണൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ എ.പി.അജിതയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ അന്നത്തെ ഹെഡ്മാസ്റ്ററായിരുന്ന പി.കെ.ശ്രീധരന്‍ മാസ്റ്റര്‍, എന്‍.ബാലകൃഷ്ണന്‍ മാസ്റ്റര്‍, എം.മുകുന്ദന്‍ മാസ്റ്റര്‍, പി.വി.രാഘവന്‍ മാസ്റ്റര്‍, എ.കെ.മൂസ മാസ്റ്റര്‍, ഇസ്മായില്‍ മാസ്റ്റര്‍, ഡോ.സുബ്രഹ്മണ്യന്‍ മാസ്റ്റര്‍, ജയചന്ദ്രന്‍ മാസ്റ്റര്‍ തുടങ്ങിയവരെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് ആദരിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ലീന രാമത്ത്, സ്‌കൂള്‍ വികസനസമിതി വര്‍ക്കിങ്ങ് ചെയര്‍മാന്‍ കരിക്കന്‍ രവീന്ദ്രന്‍, ഹയര്‍ സെക്കന്ററി അസിസ്റ്റന്റ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി.വി.പ്രദീപന്‍ എന്നിവര്‍ സംസാരിച്ചു. സി.വി.മനോഹരന്‍, എം.ടി.സഹദേവന്‍, പങ്കജവല്ലി, ജലജ, എ.പി.ഹരിതന്‍, ശ്രീലത തുടങ്ങി നിരവധി പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ പൂര്‍വ്വകാല സ്മരണകള്‍ പങ്കിട്ടു. പൂര്‍വ്വ വിദ്യാര്‍ത്ഥികളായ അഡ്വ.കെ.പി.വസന്തകുമാര്‍ സ്വാഗതവും പി.സത്യന്‍ നന്ദിയും പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.