കടയടപ്പ് സമരം: സമരപ്രചരണ ജാഥ നാളെ മുതല്‍

Wednesday 25 October 2017 8:12 pm IST

കണ്ണൂര്‍: കേരള വ്യാപാരി വ്യവസായി ഏകോപന സമതിയുടെ ആഭിമുഖ്യത്തില്‍ നവംബര്‍ 1ന് നടക്കുന്ന കടയടപ്പ് സമരത്തിന്റെ പ്രചരണാര്‍ത്ഥം നാളെയും 28നുമായി ജില്ലയില്‍വാഹന ജാഥ നടത്തും. ജിഎസ്ടി നിയമത്തിലെ അപാകതകള്‍ പരിഹരിക്കുക, വാടക കുടിയാന്‍ നിയമം നടപ്പില്‍വരുത്തുക, റോഡ് വികസനത്തിന്റെ പേരില്‍ ഒഴിവാക്കപ്പെടുന്ന വ്യാപാരികള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കുക, മാലിന്യ സംസ്‌കരണത്തിന്റെ പേരിലുള്ള നടപടികള്‍ അവസാനിപ്പിക്കുക, പെട്രോളിയത്തിന്റെ അമിത നികുതി പിന്‍വലിക്കുക, വിലക്കയറ്റം തടയുക, കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്ക് വിലസ്ഥിരത ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സംസ്ഥാനതലത്തില്‍കടയടപ്പ്‌സമരം നടത്തുന്നത്. ജില്ലയില്‍ തലശ്ശേരി, തളിപ്പറമ്പ് മേഖലകളിലാണ് രണ്ട് ജാഥകള്‍ നടത്തുക. തളിപ്പറമ്പ് മേഖലാ ജാഥ നാളെ 9ന് ശ്രീകണ്ഠപുരത്ത് ജില്ലാ പ്രസിഡണ്ട് ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി ജെ.എസ്.സെബാസ്റ്റ്യനാണ് ജാഥാനായകന്‍. രണ്ട് ജാഥകളും 28ന് കണ്ണൂരില്‍ സമാപിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.