മയ്യില്‍: കാട്ടാമ്പള്ളി കടവില്‍നിന്നും അനധികൃതമായി മണല്‍ കടത്തുകയായിരുന്ന ലോറിയും ഓട്ടോറിക്ഷയും മയ്യില്‍ പോലീസ് പിടികൂടി. ലോറിക്ക് വ്യാജനമ്പറായിരുന്നു ഉണ്ടായിരുന്നത്. വാഹനത്തിലുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടു. ഇന്നലെ പുലര്‍ച്ചെയായിരുന്നു സംഭവം. മയ്യില്‍ പുഴയില്‍ നിന്നും വ്യാപകമായ തോതില്‍ അനധികൃത മണല്‍ഘനനം നടക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് മയ്യില്‍ പോലീസ് ശക്തമായ തിരച്ചില്‍ നടത്തിവരികയാണ്. ഇതിനിടയിലാണ് മണല്‍ കടത്തുകയായിരുന്ന ലോറിയും ഓട്ടോയും പിടിയിലായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: