ആലക്കോട്: ആലക്കോട് ടൗണിലെ നെഹ്റു പ്രതിമ തകര്‍ക്കുകയും ഈ മേഖലയില്‍ സ്ഥാപിച്ച പ്രചരണ ബോര്‍ഡുകളും മറ്റും നശിപ്പിക്കുകയും ചെയ്ത കോണ്‍ഗ്രസ് പ്രവര്ത്തകന് പിടിയിലായി. വെള്ളാട് ആശാന് കവല ചെമ്പുവെച്ചമൊട്ട സ്വദേശി കക്കാലില്‍ റോയി (40) ആണ് പിടിയിലായത്. ഐ ഗ്രൂപ്പ് കാരനായ ഇയാള്‍ക്ക് എ ഗ്രൂപ്പുകാരോടുള്ളവിരോധമാണ് ഇതിന് കാരണമെന്ന് പറയപ്പെടുന്നു. ഇതിനുമുമ്പും ഇയാള്‍ ഇത്തരത്തില്‍ ബോര്‍ഡുകളും കൊടികളും മറ്റും നശിപ്പിച്ചിട്ടുണ്ട്. ഇതിന്റെ മറവില്‍ സംഘര്‍ഷം സൃഷ്ടിക്കാനാണ് ചിലരുടെ ശ്രമമെന്നും പറയപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: