പയ്യന്നൂര്‍: കോടതിയില്‍ കേസുമായി ബന്ധപ്പെട്ട് തെളിവുകള്‍ സൂക്ഷിക്കുന്ന മുറിയില്‍ സൂക്ഷിച്ചിരുന്ന മദ്യം മോഷണം പോയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായി. ചൂരലിലെ തങ്കപ്പന്റെ മകന് രാജന് (36) ആണ് അറസ്റ്റിലായത്. ചൊവ്വാഴ്ച രാത്രി 9 മണിയോടെയായിരുന്നു സംഭവം. പയ്യന്നൂര്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി കെട്ടിടത്തിന്റെ വടക്കെ വരാന്തക്കരികിലുള്ള പ്രോപ്പര്‍ട്ടി മുറിയുടെ ഗ്രീല്സിന്റെ പൂട്ട് തകര്‍ത്താണ് മദ്യം മോഷ്ടിച്ചത്. ഫൈന്‍ അടച്ചതും അദാലത്തുകളില്‍ തീര്‍ത്തതും വിധിയായതുമായ കേസുകളിലെ തെളിവുകളാണ് ഈ മുറിയില്‍ സൂക്ഷിച്ചിരുന്നത്. ഇക്കൂട്ടത്തില്‍ നാടന്‍ ചാരായവും വിദേശമദ്യവും ഉണ്ടായിരുന്നു.
പൂട്ടുതകര്‍ത്ത് അകത്ത് കയറിയ മോഷ്ടാവ് കന്നാസിലുണ്ടായിരുന്ന നാടന്‍ ചാരായമാണ് കവര്‍ന്നത്. ഇതിന് ശേഷം പുതിയ ബസ്സ്റ്റാന്റ് പരിസരത്ത് ബഹളമുണ്ടാക്കുകയായിരുന്ന രാജനെ പോലീസ് പിടികൂടിയപ്പഴാണ് കോടതി മുറിക്കുള്ളില്‍ സൂക്ഷിച്ച മദ്യമാണ് താന്‍ മോഷ്ടിച്ച് കുടിച്ചതെന്ന് പോലീസിന് മൊഴിനല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: