മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഒരു കോടിയോളം രൂപയുടെ സ്വര്‍ണ്ണം പിടികൂടി. ഇന്നലെ ഉച്ചയോടെ ഇത്തിഹാദ് വിമാനത്തില്‍ കരിപ്പൂരിലെത്തിയ കോഴിക്കോട് സ്വദേശി കോയഹസ്സന്‍ ഖാലിദ് കുഞ്ഞിസനില് നിന്നാണ് സ്വര്‍ണ്ണം പിടികൂടിയത്.
3.28 കിലോഗ്രാം സ്വര്‍ണ്ണം ചെറിയ ചക്രങ്ങളുടെ രൂപത്തിലാക്കി തിരിച്ചറിയാതിരിക്കാന്‍ കറുപ്പ് നിറം പൂശിയ നിലയിലായിരുന്നു. പരിശോധനക്കിടെ ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ വിശദമായി പരിശോധിച്ചപ്പോഴാണ് സ്വര്‍ണ്ണം കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: