തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിര്മ്മാണത്തിനനുബന്ധമായി തയ്യാറാക്കിയ പുനരധിവാസ പാക്കേജ് ഉടന്‍ നടപ്പാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
യുഡിഎഫ് സര്‍ക്കാര്‍ ആവിഷ്ക്കരിച്ച പുനരധിവാസ പാക്കേജ് നടപ്പാക്കാന്‍ താല്പര്യം കാണിക്കാതെ ഇടതു സര്‍ക്കാര്‍ നടത്തുന്ന കള്ളക്കളിയാണ് പ്രശ്നങ്ങള്‍ വഷളാകാന്‍ കാരണം. ഇക്കഴിഞ്ഞ മെയില്‍ പുരധിവാസ പാക്കേജ് നടപ്പാക്കണമെന്നാവശ്യപ്പെട്ട് ജനങ്ങളുടെ പ്രതിഷേധ സമരം ഉണ്ടായതാണ്. അന്ന് മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ ഉണ്ടാക്കിയ കരാര്‍ അഞ്ചു മാസം കഴിഞ്ഞിട്ടുപോലും നടപ്പാക്കിയില്ല.
സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിക്കുകയാണ് ചെയ്തത്. അതിനാലാണ് അവിടെ ജനങ്ങള്‍ക്ക് വീണ്ടും സമരരംഗത്തിറങ്ങേണ്ടി വന്നത്. അവിടെ പൈലിംഗ് കാരണം 158 വീടുകള്‍ക്ക് കേടുപാട് സംഭവിച്ചിട്ടുണ്ട്. ഇവര്‍ക്ക് നഷ്ടപരിഹാരം വാങ്ങിക്കൊടുക്കാന്‍ സര്‍ക്കാരിന് ബാദ്ധ്യതയുണ്ട്. ഇനിയെങ്കിലും കള്ളക്കളി അവസാനിപ്പിച്ച് പുനഃരധിവാസ പാക്കേജ് എത്രയും വേഗം നടപ്പാക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: