ചേര്‍ത്തല: കൊലവിളിയുമായി സിപിഎമ്മുകാര്‍ പോലീസുകാരന്റെ വീട്ടില്‍. അക്രമികളെ ഭയന്ന് പോലീസുകാരന് ഓടിരക്ഷപ്പെട്ടു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഡിവൈഎഫ്ഐ നേതാവ് രജീഷി(31)നെ കയ്യേറ്റം ചെയ്തെന്നാരോപിച്ചായിരുന്നു അക്രമം.
പരിശോധനാ സംഘത്തില്‍ ഉള്‍പ്പെട്ട പോലീസ് ഉദ്യോഗസ്ഥന്റെ വീട്ടില്‍ മാരകായുധങ്ങളുമായി സംഘടിച്ചെത്തിയ സംഘം ഭീഷണി മുഴക്കുകയും പ്രദേശത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടികയുമായിരുന്നു. പ്രതി പോലീസിനെ വെട്ടിച്ച് ഓടി രക്ഷപ്പെട്ടു. സംഘര്‍ഷവിവരം അറിഞ്ഞ് അര്‍ത്തുങ്കല്‍ എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി സ്ഥിഗതിഗതികള്‍ നിയന്ത്രിച്ചു.
ഇയാളോട് സ്റ്റേഷനില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ടുകയായിരുന്നെന്നും മര്‍ദ്ദിച്ചെന്ന പ്രചാരണം വാസ്തവ വിരുദ്ധമാണെന്നും പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: