ചേര്‍ത്തല: സ്കൂള്‍ ഗ്രൗണ്ടില്‍ കളിക്കാനെത്തിയവരെ തലയ്ക്ക് കല്ലുകൊണ്ട് അടിച്ച കേസില്‍ രണ്ടുപേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. തൈക്കല്‍ കൂട്ടുങ്കല്‍ അനന്ദു (20) കണ്ടത്തില്‍പറമ്പില്‍ അഭയദേവ് (22) എന്നിവരെയാണ് എസ്ഐ ജി. അജിത്ത് കുമാറിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് ശ്രീനാരായ മെമ്മോറിയല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ മൈതാനത്തായിരുന്ന സംഭവം. ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരുക്കേറ്റിരുന്നു. പ്രതികളില്‍ ഒരാളെ സംഭവ ദിവസം പിടികൂടിയിരുന്നു. മറ്റൊരാള്‍ ഒളിവിലാണെന്ന് പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: