കട്ടപ്പന: യുവതിയെയും രണ്ടുവയസുള്ള കുട്ടിയെയും വീടുകയറി ആക്രമിച്ച കേസില്‍ സമീപവാസി അറസ്റ്റില്‍. ഈട്ടിത്തോപ്പ് എണ്ണശേരിയില്‍ ബിനോയി (29)യെ ആണ് ഇന്നലെ തങ്കമണി പോലീസ് പിടികൂടിയത്. തിരികയില് ടിബിന്റെ ഭാര്യ ജിന്‍സി(25), മകള്‍ അന്സോളി(2) എന്നിവര്‍ക്കാണ് കഴിഞ്ഞ 18 ന് മര്‍ദ്ദനമേറ്റത്.
ഈട്ടിത്തോപ്പില്‍ വാടകക്ക് താമസിച്ച് വരികയാണ് ടിബിന്‍. ബിനോയിയില്‍ നിന്നും 1670 രൂപ കടം വാങ്ങിയിരുന്നു. ഇത് ചോദിച്ചതില്‍ ഉണ്ടായ തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: