കേരള ഓട്ടോ മൊബൈല്‍സില്‍ ഇലക്ട്രിക്ക് സ്‌ക്കൂട്ടറുകള്‍ നിര്‍മ്മിക്കും

Wednesday 25 October 2017 9:34 pm IST

തിരുവനന്തപുരം: കോടികളുടെ നഷ്ടമുണ്ടാക്കി പൂട്ടിയ കേരള ഓട്ടോമൊബൈല്‍സ് ലിമിറ്റഡില്‍  വൈദ്യുതി കൊണ്ട് പ്രവര്‍ത്തിപ്പിക്കുന്ന ഇരുചക്ര, മുച്ചക്ര വാഹനങ്ങള്‍ ഉണ്ടാക്കാന്‍ പ ആലോചന.  ഇലക്‌ട്രോണിക് ഹാര്‍ഡ്‌വെയര്‍ മേഖലയില്‍ വന്‍ ഉല്പാദനം ലക്ഷ്യമിട്ട് ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഹാര്‍ഡ്‌വെയര്‍ മിഷന്‍ തയാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം.നയരേഖ  മിഷന്‍ ഡയറക്ടര്‍ ഡോ.സി.ജയശങ്കര്‍ പ്രസാദ് മുഖ്യമന്ത്രി പിണറായി വിജയനു കൈമാറി. ഐടി സെക്രട്ടറി എം.ശിവശങ്കര്‍ സന്നിഹിതനായിരുന്നു.  ഇലക്‌ട്രോണിക്‌സ്, ഹാര്‍ഡ്‌വെയര്‍ നിര്‍മാണമേഖലയില്‍ കേരളത്തെ നേതൃസംസ്ഥാനമാക്കി മാറ്റുക,  ഇലക്‌ട്രോണിക്‌സ് ഡിസൈന്‍, എംബഡഡ് സോഫ്റ്റ് വെയര്‍ രംഗങ്ങളില്‍ നേതൃസ്ഥാനത്തെത്തിക്കുക,  ഈ രംഗത്ത് സ്റ്റാര്‍ട്ടപ്പുകള്‍ക്കും പുതിയ ആശയങ്ങള്‍ക്കും യഥേഷ്ടം കടന്നുവരാന്‍ അവസരമൊരുക്കുക, ഹാര്‍ഡ്‌വെയര്‍ മേഖലയില്‍ നിലവാരമുള്ള അടിസ്ഥാനസൗകര്യവികസനം സാധ്യമാക്കുക,  അഭ്യസ്തവിദ്യരായ യുവാക്കള്‍ക്ക് നൈപുണ്യവികസനം നല്‍കുക എന്നിവ പുതിയ മാര്‍ഗരേഖ വിഭാവനം ചെയ്യുന്നു. എഫ്‌സിഐ ഒഇഎന്‍, വിഗാര്‍ഡ് തുടങ്ങിയ കമ്പനികളുടെ വിജയം കണക്കിലെടുത്ത് കേരളത്തിലേയ്ക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ജപ്പാന്‍, തയ്‌വാന്‍ തുടങ്ങിയ രാജ്യങ്ങളിലെ കമ്പനികള്‍ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. കമ്പ്യൂട്ടര്‍, സെര്‍വര്‍ ഉല്പാദനത്തിനായി ഇന്റലുമായി ധാരണാപത്രം ഒപ്പിടുന്നതിനുള്ള നടപടികള്‍ മുന്നോട്ടുപോകുന്നുണ്ടെന്നും നയരേഖയില്‍ വ്യക്തമാക്കുന്നു. ഇന്‍ഫര്‍മേഷന്‍ കമ്യൂണിക്കേഷന്‍ സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ ഉല്പന്നങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക, ഇല്ക്‌ട്രോണിക്‌സ് ഉല്പാദനത്തിലെ മികവ് വീണ്ടെടുക്കുന്നതിന് കെല്‍ട്രോണിനെ സജ്ജമാക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളും മുന്നോട്ടുവച്ചിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.