പന്നി ശല്യം രൂക്ഷമാവുന്നു: കര്‍ഷകര്‍ ആശങ്കയില്‍

Wednesday 25 October 2017 9:40 pm IST

വടക്കഞ്ചേരി: കിഴക്കഞ്ചേരി പഞ്ചായത്തിന്റെ മലയോര മേഖലയാകെ പന്നി ശല്യം രൂക്ഷമായി. കാര്‍ഷിക മേഖലകളിലും മറ്റും പന്നി ഇറങ്ങുന്നതുമൂലം കര്‍ഷകരും ഇപ്പോള്‍ ദുരിതത്തിലായിരിക്കുകയാണ്. രാത്രികാലങ്ങളിലും പകല്‍ സമയങ്ങളിലും ഇവ കൂട്ടത്തോടെയും ഒറ്റയായും ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിക്കുന്നതുമൂലം കൃഷി നിര്‍ത്തി വക്കേണ്ട അവസ്ഥയാണുളളത്. പകല്‍ സമയങ്ങളിലും ഇവ കൃഷിയിടങ്ങളിലും മറ്റും ഇറങ്ങുന്നത് പ്രദേശവാസികള്‍ക്ക് ഭീഷണിയാവുന്നതും പതിവാണ്. എരിക്കിന്‍ചിറ, കോട്ടേക്കുളം, ഒടുകിന്‍ ചോട്, കൊന്നക്കല്‍ക്കടവ്, തുടങ്ങിയ പ്രദേശങ്ങളിലെല്ലാം പന്നി ശല്യം വ്യാപകമായതോടെ രാത്രികാലങ്ങളില്‍ കൃഷിയിടങ്ങളില്‍ കാവല്‍ കിടന്നും മറ്റുമാണ് കര്‍ഷകര്‍ കൃഷിയെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നത്. കൃഷിയിറക്കി വിളകള്‍ തുടങ്ങുമ്പോഴേക്കും പന്നികളുടെ ആക്രമണവും ആരംഭിക്കും. അതു കൊണ്ട് തന്നെ കര്‍ഷകര്‍ കൃഷി മേഖലയില്‍ നിന്നും പിന്തിരിയാനും നിര്‍ബന്ധിതരാവുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.