രാഷ്ട്രപതി ഒക്ടോബര്‍ 27നും 28നും കേരളത്തില്‍

Wednesday 25 October 2017 9:54 pm IST

തിരുവനന്തപുരം: രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് 27നു തിരുവനന്തപുരത്തെത്തും. 28നും കേരളത്തില്‍ ഉണ്ടാകും. 27ന് ഉച്ചയ്ക്ക് 2.50ന് തിരുവനന്തപുരത്ത് പ്രത്യേക വിമാനത്തിലെത്തുന്ന അദ്ദേഹം വൈകിട്ട് 3.30ന് പള്ളിപ്പുറം ടെക്നോസിറ്റി പദ്ധതിയിലെ ആദ്യ സര്‍ക്കാര്‍ മന്ദിരത്തിന്റെ ശിലാസ്ഥാപനവും പ്രഖ്യാപനവും നിര്‍വഹിക്കും. വൈകിട്ട് 5.50ന് വെള്ളയമ്പലം സര്‍ക്കിളിലെ അയ്യങ്കാളി പ്രതിമയില്‍ രാഷ്ട്രപതി പുഷ്പങ്ങള്‍ അര്‍പ്പിക്കും. വൈകിട്ട് ആറിന് സംസ്ഥാന സര്‍ക്കാരിനായി തിരുവനന്തപുരം നഗരസഭ ടാഗോര്‍ തീയറ്ററില്‍ സംഘടിപ്പിക്കുന്ന പൗരസ്വീകരണത്തില്‍ പങ്കെടുക്കും. ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, മേയര്‍ വി.കെ. പ്രശാന്ത് തുടങ്ങിയവര്‍ സംബന്ധിക്കും. 8 മണിക്ക് ഗവര്‍ണര്‍ ഒരുക്കുന്ന അത്താഴ വിരുന്നില്‍ പങ്കെടുത്ത ശേഷം രാത്രി രാജ്ഭവനില്‍ തങ്ങും. 28ന് രാവിലെ 9.45ന് പ്രത്യേകവിമാനത്തില്‍ രാഷ്ട്രപതി കൊച്ചിയിലേക്ക് തിരിക്കും. 28 ന് രാവിലെ 11 ന് കേരള ഹൈക്കോടതിയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം രാഷ്ട്രപതി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ഉച്ചയ്ക്ക് 12.30ന് ഡല്‍ഹിയിലേക്ക് മടങ്ങും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.