കെഎസ്.ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് മതിലിലിടിച്ച് എട്ട് പേര്‍ക്ക് പരിക്ക്

Wednesday 25 October 2017 10:20 pm IST

ചാലക്കുടി: പോട്ടയില്‍ പഴയ ദേശീയപാതയില്‍ ധന്യ ആശുപത്രിക്ക് സമീപം കെ.എസ്.ആര്‍.ടി.സി.ബസ് നിയന്ത്രണം വിട്ട് മതിലിടിച്ച് എട്ട് പേര്‍ക്ക് പരിക്ക്. പരിക്കേറ്റവരെ ചാലക്കുടിയിലേയും പോട്ടയിലേയും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസ് ഡ്രൈവര്‍ നന്തിക്കര വേലിക്കകത്തോട്ട് വീട്ടില്‍ ജോഷി(39), കാടുകുറ്റി വലിയ മരത്തിങ്കല്‍ ജോയി(52), മരത്താക്കര കടവില്‍ രാജന്റെ ഭാര്യ ഷാന്റി രാജന്‍, കൊരട്ടി അറക്കല്‍ ജോണിന്റെ ഭാര്യ മാഗി(40),പേരാമ്പ്ര കളിയത്ത് പറമ്പില്‍ ബാബു(38). കൊരട്ടി ആലൂക്ക വീട്ടില്‍ ജെസി(52)എന്നിവരെ പോട്ട ധന്യ ആശുപത്രിയിലും, തമിഴ്‌നാട് മധുര സ്വദേശി തുടിയന്‍പെട്ടി ശെല്‍വന്‍(39), ചാലക്കുടി തച്ചുടപറമ്പ് ആലുക്ക പോള്‍ ഭാര്യ ഷീബ(42)എന്നിവരെ ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച ഉച്ചക്ക് രണ്ടരയോടെയാണ് അപകടം. തൃശ്ശൂരില്‍ നിന്ന് ചാലക്കുടിയിലേക്ക് വരികയായിരുന്ന ഓര്‍ഡിനറി ബസ് പമ്പിള്ളി കോളേജ് സ്റ്റോപ്പില്‍ ആളെയിറക്കി വരുമ്പോള്‍ നിയന്ത്രണം വിട്ട് ആശുപത്രി മതിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബസിന്റെ മുന്‍വശത്തെ രണ്ട് ഗ്ലാസുകളും പൂര്‍ണ്ണമായി തകര്‍ന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.