കടുത്തുരുത്തി: ജില്ലയിലെ 71 പഞ്ചായത്തുകളെയും ജനസൗഹൃദ സദ്ഭരണ ഗ്രാമപഞ്ചായത്തായി പ്രഖ്യാപിക്കുന്നു. ഇന്ന് രാവിലെ 10ന് കടുത്തുരുത്തി ഗൗരീശങ്കരം ഓഡിറ്റോറിയത്തില്‍ നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് പ്രഖ്യാപനം നടത്തും. ചടങ്ങില്‍ മോന്‍സ് ജോസഫ് എംഎല്‍എ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി മുഖ്യപ്രഭാഷണം നടത്തും പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതെയും ശുപാര്‍ശ കൂടാതെയും സേവനങ്ങള്‍ കൃത്യസമയത്ത് ലഭിക്കുകയെന്നതാണ് ജനസൗഹ്യദ സദ്ഭരണ പഞ്ചായത്തകളിലൂടെ സര്‍ക്കാരിന്റെ ലക്ഷ്യം. ഇതോടെ ജില്ലയിലെ പഞ്ചായത്തുകള്‍ പൂര്‍ണ്ണമായും അഴിമതിരഹിത പഞ്ചായത്തുകളായി മാറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: