സംസ്ഥാന സമ്മേളനം

Wednesday 25 October 2017 10:23 pm IST

കൊച്ചി : ലോട്ടറി ഏജന്റ്‌സ് ആന്റ് സെല്ലേഴ്‌സ് യൂണിയന്‍ (സിഐടിയു) സംസ്ഥാന സമ്മേളനം 30, 31 തീയതികളില്‍ എറണാകുളം ടൗണ്‍ഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 30ന് രാവിലെ 10ന് ആരംഭിക്കുന്ന പ്രതിനിധി സമ്മേളനം സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരിം ഉദ്ഘാടനം ചെയ്യും. ലോട്ടറി ഏജന്റ്‌സ് ആന്റ് സെല്ലേഴ്‌സ് യൂണിയന്‍ പ്രസിഡന്റ് വി എസ് മണി അധ്യക്ഷനാകും. യൂണിയന്‍ ജനറല്‍ സെക്രട്ടറി പി ആര്‍ ജയപ്രകാശ് പ്രവര്‍ത്തനറിപ്പോര്‍ട്ടും ട്രഷറര്‍ പി എം ജമാല്‍ വരവുചെലവ് കണക്കുകളും അവതരിപ്പിക്കും. വാര്‍ത്താ സമ്മേളനത്തില്‍ സംഘാടക സമിതി ഭാരവാഹികളായ സി കെ മണിശങ്കര്‍, പി ആര്‍ ജയപ്രകാശ്, പി എം ജമാല്‍, പി ജെ മനോജ്, എസ് അഫ്‌സല്‍, പി എം സലിം എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.