വ്യക്ഷ പൂജകള്‍ക്ക് ഇന്ന് തുടക്കം; തേക്കുമരഘോഷയാത്ര 27ന്

Wednesday 25 October 2017 10:24 pm IST

കടുത്തുരുത്തി: കടുത്തുരുത്തി തളിയില്‍ മഹാദേവക്ഷത്രത്തിലെ സ്വര്‍ണ്ണ ധ്വജപ്രതിഷ്ഠക്കുളള തേക്കുമരം മുറിയ്ക്കുന്നതിനുളള പൂജകള്‍ കോന്നി വനത്തില്‍ ഇന്ന് തുടങ്ങും. വൈകിട്ട് 5ന് വ്യക്ഷചുവട്ടില്‍ പ്രത്യേകം തയ്യാറാക്കിയിരിക്കുന്ന പന്തലില്‍ നടത്തുന്ന പൂജകള്‍ക്കക്ക് മനയത്താറ്റ് മന പ്രകാശന്‍ നമ്പൂതിരി മുഖ്യകാര്‍മ്മികത്വം വഹിക്കും. തുടര്‍ന്ന് 27ന് രാവിലെ വിശേഷാല്‍ പൂജകള്‍ക്കും കാടിനുളളിലെ അപ്പൂപ്പന്‍ കാവിലെ മലദൈവങ്ങള്‍ക്കുമുളള പൂജകളും നടത്തും. 8.30ന് മരത്തില്‍ മഴുകൊണ്ട് ചെറായി സുകുമാരനാചാരി ആദ്യ കൊത്ത് നടത്തുന്നതോടെ മരം മുറിയ്ക്കല്‍ ആരംഭിക്കും. കോന്നിയിലെ കുമ്മണ്ണൂര്‍ ഫോറസ്റ്റ് റേഞ്ചില്‍ നിന്നുമാണ് ക്ഷേത്രകൊടിമരത്തിനുളള തേക്കുമരം മുറിയ്ക്കുന്നത്. ഏകദേശം 64 വര്‍ഷം പഴക്കമുളള മരത്തിന് 80 ഇഞ്ച് വണ്ണവും 65 അടി ഉയരവുമുണ്ട്. സുകുമാരനാചാരിയുടെ മേല്‍നേട്ടത്തിലാണ് മരം മുറിക്കുന്നത്. രണ്ട് ക്രെയിനുകളുടെ സഹായത്തോടെ വനത്തിനുളളില്‍ നിന്ന് മരം പുറത്തെത്തിച്ച് വാഹനത്തില്‍ കയറ്റും. തുടര്‍ന്ന് ക്ഷേത്രോപദേശക സമിതിയുടെ നേതൃത്വത്തില്‍ തേക്കുമരം ഘോഷയാത്രയോടെ കടുത്തുരുത്തിയിലേക്ക് തിരിക്കും. വൈകിട്ട് ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിന്റെ പടിഞ്ഞാറെനടയില്‍ ഘോഷയാത്രയ്ക്ക് സ്വീകരണം നല്‍കും. തുടര്‍ന്ന് കടുത്തുരുത്തി ബൈപ്പാസ് ജംങ്ഷനിലെത്തുന്ന കൊടിമരഘോഷയാത്രയെ ഭക്തജനങ്ങളും സമൂദായസംഘടനകളും ചേര്‍ന്ന് ക്ഷേത്രത്തിന്റെ പടിഞ്ഞറെനടയിലെത്തിലേക്ക് ആനയിക്കുമെന്ന് ക്ഷേത്രോപദേശക സമിതി അംഗങ്ങളായ ശ്രീകുമാര്‍ തെക്കേടത്ത്, പി.ടി വേണു, എം.കെ സാംബജി, ശശികുമാര്‍ തേക്കേടത്ത്,ഗിരീഷ് ഗീതാലയം എന്നീവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. വാഹനങ്ങള്‍ക്കെതിരെ നടപടി കോട്ടയം: നഗരത്തില്‍ വണ്‍വേ തെറ്റിക്കുന്നത് പതിവായതിനെ തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയില്‍ 47 വാഹനങ്ങള്‍ക്കെതിരെ നടപടിയെടുത്തു. 3195 വാഹനങ്ങള്‍ പരിശോധിച്ചതില്‍ മദ്യപിച്ചു വാഹനം ഓടിച്ച 102 പേരെ കണ്ടെത്തി. കഴിഞ്ഞ ദിവസം 84 പേരെ കണ്ടെത്തിയിരുന്നു. അശ്രദ്ധമായി വാഹനം ഓടിച്ചതിന് 71ഉം ഇടതു വശത്തു കൂടി ഓവര്‍ടേക്ക് ചെയ്തതിന് 14ഉം അനധികൃത പാര്‍ക്കിങ്ങിന് 95–ഉം അമിത വേഗതക്ക് 237ഉം യൂണിഫോം ധരിക്കാത്തതിനു 213ഉം ഹെല്‍മറ്റ് ധരിക്കാത്തതിനു 328ഉം സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിനു 137ഉം സൈഡ് മിറര്‍ ഇല്ലാത്തതിനു 41 പേര്‍ക്കെതിരെ നടപടിയെടു ത്തതായി പോലീസ് അറിയിച്ചു. 468 ടിപ്പറുകള്‍ പരിശോധിച്ചതില്‍ 181 പേര്‍ക്കെതിരെയും നടപടിയുണ്ടായി.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.