ചങ്ങനാശേരി: സ്കൂള്‍ സമയങ്ങളില്‍ ടിപ്പര്‍ ലോറികളും ടോറസും സഞ്ചരിക്കുന്നത് അപകടത്തിനിടയാക്കുന്നതായി പരാതി. രാവിലെയും വൈകിട്ടും സ്കൂള്‍ സമയങ്ങളില്‍ ടിപ്പര്‍ ലോറികളുടെ സഞ്ചാരം നിയന്ത്രിച്ചിട്ടുള്ളതാണ്. ഇത് ലംഘിച്ച് ഓടുന്ന ടിപ്പറുകള്‍ക്കെതിരെ നടപടി സ്വീകരിക്കാത്തതില്‍ വ്യാപക പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.പോലീസിന്റെ പരിശോധനയില്‍ പെടുന്ന ടിപ്പറുകള്‍ 100 രൂപ പിഴ ഈടാക്കി ഓടാന്‍ അനുവദിക്കുന്നതായി വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. ടിപ്പറുകളുടെയും യാത്രാ ബസുകളുടെയുംഅമിതവേഗത മറ്റു വാഹനയാത്രക്കാര്‍ക്ക് പേടി സ്വപ്നമായി തീര്‍ന്നിരിക്കുകയാണ്. അധികാരികള്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: