പാരീസ്: ഇന്ത്യയുടെ എച്ച് .എസ് പ്രണോയിയും സായ് പ്രണീതും ഫ്രഞ്ച് ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ രണ്ടാം റൗണ്ടില്‍ കടന്നു. യുഎസ് ഓപ്പണ്‍ ചാമ്പ്യനായ പ്രണോയ് ആദ്യ റൗണ്ടില്‍ ഡെന്മാര്ക്ക് ഓപ്പണ്‍ ഫൈനലിസ്റ്റായ ലീ ഹുന്നിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചു. സ്കോര്‍ 21-15,21-17.
പ്രണീത് തായ്ലന്‍ഡിന്റെ ഖോസിത്തിനെ ഒന്നിനെതിരെ രണ്ടു സെറ്റുകള്‍ക്ക് തോല്‍പ്പിച്ചു.സ്കോര്‍ 21-13,21-23,21-19. അടുത്ത റൗണ്ടില്‍ ലോക ഏഴാം നമ്പറായ ലീ ചോങ് വീയായിരിക്കും പ്രണീതിന്റെ എതിരാളി. പ്രണോയ് രണ്ടാം റൗണ്ടില്‍ ഡെന്മാര്ക്കിന്റെ ഹാന്‍സ് ക്രിസ്റ്റിയന്‍ സോള്‍ബര്‍ഗിനെ നേരിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: