ന്യൂദൽഹി: കൊപെന്കട്ക ഗ്രാമത്തിനു സമീപം വനമേഖലയില്‍ ഇന്നലെ സുരക്ഷാസേനയുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ 3 നക്സലൈറ്റുകള്‍ കൊല്ലപ്പെട്ടു. മരിച്ച മൂന്നുപേരുടെയും തലക്ക് സര്‍ക്കാര്‍ നേരത്തെ13 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
രാത്രി 10 മണിയോടെ സുരക്ഷാസേനകളുടെ സംയ്കുത നക്സല്‍ വിരുദ്ധ ടീം നടത്തിയ ഏറ്റുമുട്ടലിലാണ് ഇവരെ വധിച്ചത്. എ.കെ47 അടക്കമുള്ള ആയുധങ്ങളും കണ്ടെടുത്തു. ജില്ലാ പോലീസിന്റെ മാന്‍പൂര്‍ സബ് ഡിവിഷണല്‍ ഒാഫീസര്‍ ആകാശ് ഗിരി പുഞ്ചെ ഒാപ്പറേഷന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: