അനധികൃത കെട്ടിട നിര്‍മ്മാണം; അമിതാഭ് ബച്ചന് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍റെ നോട്ടീസ്

Thursday 26 October 2017 12:39 pm IST

മുംബൈ: അനധികൃത കെട്ടിട നിര്‍മ്മാണത്തിന് നടന്‍ അമിതാഭ് ബച്ചനടക്കം 7 പേര്‍ക്ക് മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍റെ നോട്ടീസ്. വിവരാവകാശ പ്രവര്‍ത്തകന്‍ അനില്‍ ഗല്‍ഗലിക്ക് ലഭിച്ച വിവരാവകാശ രേഖയിലണ് 2016ല്‍ ബച്ചനടക്കം 7പേര്‍ക്കെതിരെ അനധികൃത നിര്‍മ്മാണത്തിന് നോട്ടീസ് നല്‍കിയിട്ടുളളതായി വ്യക്തമാക്കുന്നത്. ബച്ചന്‍ തന്‍റെ വീടാ‍യ ഗുഡ്ഗാവ് ബംഗ്ലാവില്‍ ചില അനധികൃത നിര്‍മ്മാണങ്ങള്‍ നടത്തുകയും, പ്ലാനില്‍ മാറ്റങ്ങള്‍ വരുത്തുക‍യും ചെയ്തു. മറ്റ് 7 പേരും തങ്ങളുടെ വീടുകളിലെ പ്ലാനില്‍ മാറ്റങ്ങള്‍ വരുത്തിയാണ് പുതിയ നിര്‍മ്മാണം നടത്തിയിരിക്കുന്നതെന്നും അനില്‍ പറഞ്ഞു. നോട്ടീസ് ലഭിച്ചതിന് പുറമെ 2017 ജനുവരി 5 ന് ആര്‍ക്കിടെക് ശശാങ്ക് കോകില്‍ നിര്‍മ്മാണത്തിന്‍റെ വിവരങ്ങള്‍ വീണ്ടും സമര്‍പ്പിച്ചിരുന്നുവെങ്കിലും കോര്‍പ്പറേഷന്‍റെ കെട്ടിട നിര്‍മ്മാണ വിഭാഗം ഇത് തള്ളി. തുടര്‍ന്ന് മെയ് 6 ന് എല്ലാ അനധികൃത നിര്‍മ്മാണങ്ങളും പൊളിച്ചു നീക്കാന്‍ കോര്‍പ്പറേഷന്‍ ഉത്തരവിട്ടിരുന്നെങ്കിലും തുടര്‍നടപടികള്‍ വൈകുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.