തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്കിയ പരാതിയില്‍ നിയമോപദേശം തേടും. എജിയില്നിന്നാണ് നിയമോപദേശം തേടുന്നത്. തോമസ് ചാണ്ടിയെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് രമേശ് ചെന്നിത്തല റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന് പരാതി നല്‍കിയത്.
പരാതിയില്‍ ഉന്നയിക്കുന്ന കാര്യങ്ങള്‍ നിലനില്‍ക്കുന്നതാണോയെന്ന കാര്യത്തിലാവും നിയമോപദേശം തേടുക. മന്ത്രിക്കെതിരെ 2008 ലെകേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ ആക്ട് അനുസരിച്ച് പ്രോസിക്യൂഷന് നടപടികള്‍ സ്വീകരിക്കണമെന്നാണ് ചെന്നിത്തല ആവശ്യപ്പെട്ടിരിക്കുന്നത്.
നേരത്തെ തോമസ് ചാണ്ടിക്കെതിരായ കളക്ടറുടെ റിപ്പോര്‍ട്ടിലും സര്‍ക്കാര്‍ നിയമോപദേശം തേടാന്‍ തീരുമാനിച്ചിരുന്നു. ഇക്കാര്യത്തിലും എജിയുടെ നിയമോപദേശം തേടാനാണ് സര്‍ക്കാര്‍ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: