രാഷ്ട്രപതിയുടെ സന്ദര്‍ശനം: 27, 28 ഗതാഗത നിയന്ത്രണം

Thursday 26 October 2017 2:04 pm IST

തിരുവനന്തപുരം: രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ സന്ദര്‍ശനത്തോടനുബന്ധിച്ച് നഗരത്തില്‍ 27, 28 തീയതികളില്‍ ഗതാഗതനിയന്ത്രണം. 27 ന് ഉച്ചയ്ക്ക് 1 മുതല്‍ 6 വരെ എയര്‍പോര്‍ട്ട്, ആള്‍സെയിന്‍സ്, ചാക്ക, വെണ്‍പാലവട്ടം, ആക്കുളം, കുഴിവിള, മുക്കോലയ്ക്കല്‍, ആറ്റിന്‍കുഴി, ടെക്‌നോപാര്‍ക്ക്, കഴക്കൂട്ടം, വെട്ടുറോഡ് പള്ളിപ്പുറം-മംഗലപുരം റോഡിലും വൈകിട്ട് 4 മുതല്‍ 8 വരെ പേട്ട, പാറ്റൂര്‍, ജനറല്‍ ആശുപത്രി, ആശാന്‍ സ്‌ക്വയര്‍, രക്ഷസാക്ഷി മണ്ഡപം, ആര്‍ ആര്‍ ലാംമ്പ്, മ്യൂസിയം വെള്ളയമ്പലം, രാജ്ഭവന്‍, കവടിയാര്‍ റോഡിലും കവടിയാര്‍, രാജ്ഭവന്‍, വെള്ളയമ്പലം, വഴുതക്കാട് റോഡിലും ഗതാഗത-പാര്‍ക്കിംഗ് നിയന്ത്രണം ഉണ്ടായിരിക്കും. ഉച്ചയ്ക്ക് 1 മുതല്‍ ദേശീയപാതയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരുന്ന ഹെവിവാഹനങ്ങള്‍ ആറ്റിങ്ങല്‍ മൂന്നുമുക്കില്‍ നിന്നുതിരിഞ്ഞ് ഇളമ്പ വെഞ്ഞാറമൂട് വഴി പോകണം. മറ്റെല്ലാ വാഹനങ്ങളും മംഗലപുരം ജംഗ്ഷനില്‍ നിന്നു തിരിഞ്ഞ് പോത്തന്‍കോട്-കാട്ടായിക്കോണം-ശ്രീകാര്യം വഴി പോകണം. 28 ന് രാവിലെ 7 മുതല്‍ 11 വരെ രാജ്ഭവന്‍, വെള്ളയമ്പലം, മ്യൂസിയം, ആര്‍ ആര്‍ ലാംബ്, പാളയം, വിജെടി, അശാന്‍ സ്‌ക്വയര്‍, ജനറല്‍ ആശുപത്രി, പാറ്റൂര്‍, നാലുമുക്ക്, പേട്ട, ചാക്ക, ആള്‍സെന്റ്‌സ്, ശംഖുംമുഖം റോഡിലും ഗതാഗത-പാര്‍ക്കിംഗ് നിയന്ത്രണങ്ങള്‍ ഉണ്ടായിരിക്കും. കവടിയാര്‍-വെള്ളയമ്പലം-മ്യൂസിയം-ആര്‍ ആര്‍ ലാംബ്-വിജെടി-ആശാന്‍സ്‌ക്വയര്‍-ജനറല്‍ ഹോസ്പിറ്റല്‍-പേട്ട-ചാക്ക റോഡിലും വെള്ളയമ്പലം-വഴുതക്കാട്-തൈക്കാട് റോഡിലും എയര്‍പോര്‍ട്ട്-ചാക്ക റോഡിലും കഴക്കൂട്ടം-കോവളം ബൈപ്പാസ് റോഡിലും ഈ ദിവസങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കില്ല. ഡൊമസ്റ്റിക് എയര്‍പോര്‍ട്ടിലേക്ക് പോകേണ്ട വാഹനങ്ങള്‍ കഴക്കൂട്ടം -കോവളം ബൈപ്പാസ് റൂട്ട് ഒഴിവാക്കി, മംഗലപുരം-മുരുക്കുംപുഴ-മേനംകുളം-തുമ്പ-വേളി-മാധവപുരം-ആള്‍സെയിന്റ്‌സ് വഴി പോകണം. ട്രാഫിക്കുമായി ബന്ധപ്പെട്ട പരാതികള്‍ക്കും നിര്‍ദ്ദേശങ്ങളും 0471-2558731, 0471-2558732 നമ്പരുകളില്‍ അറിയിക്കാം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.