തിരുവല്ല എം സി റോഡ്: കെഎസ്ടിപി നിര്‍മ്മാണം പൂര്‍ത്തിയാകുന്നു

Thursday 26 October 2017 8:39 pm IST

തിരുവല്ല: എംസി റോഡ് നവീകരണത്തിന്റെ രണ്ടാം ഘട്ടം നിര്‍മ്മാണങ്ങള്‍ അന്തിമഘട്ടത്തിലേക്ക്. ഏറ്റുമാനൂര്‍ മുതല്‍ ചെങ്ങന്നൂര്‍ വരെയുള്ള ഭാഗമാണ് രണ്ടാം ഘട്ടത്തില്‍ നിര്‍മ്മാണം നടന്നു വരുന്നത് ചെങ്ങന്നൂര്‍, തിരുവല്ല ഭാഗത്തെ നിര്‍മ്മാണങ്ങള്‍ എകദേശം പൂര്‍ത്തിയായി കഴിഞ്ഞു. ചെങ്ങന്നൂരിനും തിരുവല്ലക്കും ഇടക്ക് ഉണ്ടായിരുന്ന മൂന്ന് പാലങ്ങളില്‍ രണ്ടെണ്ണം നിര്‍മ്മാണം പൂര്‍ത്തികരിച്ച് തുറന്നുകൊടുത്തു. ഗതാഗതക്കുരുക്ക് സൃഷ്ടിച്ചിരുന്ന ഇറപ്പുഴ, കല്ലിശ്ശേരി പാലങ്ങളാണ് കഴിഞ്ഞ ദിവസം മന്ത്രി ജി. സുധാകരന്‍ തുറന്നുകൊടുത്തത.് ചെങ്ങന്നൂര്‍ മുതല്‍ തിരുവല്ല വരെയുള്ള ഭാഗത്തെ റോഡ് മാര്‍ക്കിംങ്ങും ഓടകള്‍ക്ക് മേല്‍ മൂടിസ്ഥാപിക്കുന്ന നടപടിയും, ബസ് വേ നിര്‍മ്മാണവും പൂര്‍ത്തിയായി. ഈ ഭാഗത്ത് സോളാര്‍ വിളക്കുകള്‍ സ്ഥാപിക്കുന്നതും നടന്നു വരികയാണ് എം സി റോഡ് വികസനത്തില്‍ ഉള്‍പ്പെടാത്ത ഏക നഗരമാണ് തിരുവല്ല ബൈപാസ് നിര്‍മ്മാണമാണ് നഗരത്തെ ഒഴിച്ചു നിര്‍ത്താന്‍ പറഞ്ഞ കാരണം. എന്നാല്‍ സ്വകാര്യ വ്യക്തികളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനാണ് തിരുവല്ല നഗരത്തെ ഒഴിവാക്കിയെതെന്ന ആക്ഷേപം ശകതമാണ് നഗര നവീകരണവും ഓടകള്‍ നിര്‍മ്മിക്കാതെയും ടാറിംഗ് മാത്രം നടത്താനുള്ള ശ്രമം ഇപ്പോള്‍ നടക്കുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ പ്രതിക്ഷേധം ശക്തമാണ്. തിരുവല്ല ഭാഗത്ത് റോഡിന്റെ ഇടതുവശത്തെ കലുങ്കിന്റെ നിര്‍മ്മാണവും പൂര്‍ത്തിയാകാനുണ്ട. ് മുത്തൂര്‍ ഗവ എല്‍ പി സ്‌കൂളിന്റെ സംരക്ഷണഭിത്തി നിര്‍മ്മാണം പൂര്‍ത്തിയായി ഇവിടെ ടാറിങ് അവശേഷിക്കുന്നുണ്ട.് ശബരിമല മണ്ഡലകാലം ആരംഭിക്കുന്നതിന് മുന്‍പ് തന്നെ ഈ ഭാഗത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തികരിക്കാന്‍ നടപടി ഉണ്ടാകും എന്നാണ് കെ എസ് ടി പി അധികൃതര്‍ പറയുന്നത്. കെ എസ് ടി പി നിര്‍മ്മാണം രണ്ടാം ഘട്ടം പൂര്‍ത്തിയായലും തിരുവല്ല ബൈപാസ് നിര്‍മ്മാണത്തിന്റെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.