ന്യൂദല്‍ഹി; വളരെ ചെറുതാണെങ്കില്‍ പോലും ഉത്തരകൊറിയയുമായുള്ള നയതന്ത്ര ബന്ധം വിഛേദിക്കില്ലെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് യുഎസ് വിദേശകാര്യ സെക്രട്ടറി റെക്സ് ടില്ലേഴ്സണെ അറിയിച്ചു. ആണവ പദ്ധതികളുമായി മുന്നേറുന്ന ഉത്തരകൊറിയയെ ഒറ്റപ്പെടുത്തണമെന്നും അതിന് നയതന്ത്ര ബന്ധം വിഛേദിക്കണമെന്നുമായിരുന്നു അമേരിക്കയുടെ ആവശ്യം. എന്നാല്‍ വളരെ മനോഹരമായി തന്നെ സുഷമ ഈ ആവശ്യം തള്ളി.
ഉത്തരകൊറിയയുമായി ഇന്ത്യയ്ക്ക് വളരെ ചെറിയ നയതന്ത്ര ബന്ധമേയുള്ളു. അത് നിലനിര്‍ത്തും. അവരുമായി ഒരു ബന്ധവുമില്ലാത്ത അമേരിക്കക്കും അത് ഗുണകരമാകും. സുഷമ ടില്ലേഴ്സണോട് പറഞ്ഞു. ആശയ വിനിമയത്തിന് ഒരു വഴി തുറന്നുകിടക്കുന്നത് എല്ലാ സുഹൃദ് രാജ്യങ്ങള്‍ക്കും നല്ലതാണ്. അവര്‍ തുടര്‍ന്നു.
ഉത്തര കൊറിയയുമായി മരുന്നും ഭക്ഷണവുമൊഴികെ മറ്റെല്ലാ വസ്തുക്കളുടെയും വാണിജ്യം ഇന്ത്യ വിലക്കിയിട്ടുണ്ടെങ്കിലും അവിടെ ഇന്ത്യന്‍ എംബസിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: