ആലപ്പുഴ: വിവിധ ആവശ്യങ്ങളുന്നയിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി നവംബര്‍ ഒന്നിന് നടത്തുന്ന കടയടപ്പു സമരത്തിനു മുന്നോടിയായി യൂത്ത്വിങ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ 28ന് നഗരത്തില്‍ ബ്ലൂ വോളണ്ടിയര്‍ മാര്‍ച്ച് നടത്തും. വൈകിട്ട്മൂന്നിന് ഇഎംഎസ് സ്റ്റേഡിയത്തിനു സമീപത്തു നിന്നാരംഭിക്കുന്ന മാര്‍ച്ചിന് ജില്ലാ പ്രസിഡന്റ് സുനീര്‍ ഇസ്മയില്‍ നേതൃത്വം നല്‍കും. ഏകോപന സമിതി സംസ്ഥാന ജന. സെക്രട്ടറി രാജു അപ്സര ഉദ്ഘാടനം ചെയ്യും. ജില്ലാ ജന. സെക്രട്ടറി വി. സബില്‍രാജ് മുഖ്യപ്രഭാഷണം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: