തിരുവനന്തപുരം: ലീഗല്‍ മെട്രോളജി വകുപ്പിലെ അസിസ്റ്റന്റ് കണ്ട്രോളര്മാര് പെട്രോള്‍-ഡീസല്‍ വിതരണ ഔട്ട്ലെറ്റുകളില് പരിശോധന നടത്തി.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ ഇരുപത് ഔട്ട്ലെറ്റുകളിലാണ് പരിശോധന നടത്തിയത്. രണ്ട് ഔട്ട്ലെറ്റുകളില് ക്രമക്കേട് കണ്ടതിനാല്‍ വില്പന തടഞ്ഞ് നോട്ടീസു നല്കി. മുദ്രചെയ്യാത്ത അളവുപാത്രം ഉപയോഗിച്ച രണ്ടുകേസുകളും കണ്ടെത്തി.
കേന്ദ്രസര്‍ക്കാരില്‍ നിന്ന് നല്കിയ പുതിയ ഫീല്‍ഡ് ടെസ്റ്റ് മെഷീന് ഉപയോഗിച്ചായിരുന്നു പരിശോധന. ഭക്ഷ്യസിവില്‍ സപ്ലൈസ് മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം കണ്ട്രോളര് മുഹമ്മദ് ഇക്ബാലിന്റെ മേല്‍നോട്ടത്തില്‍ ദക്ഷിണ മേഖലാ ഡെപ്യൂട്ടി കണ്ട്രോളര് എസ്. ലെഡ്സണ്രാജിന്റെ നേതൃത്വത്തിലാണ് ജില്ലയിലെ അസിസ്റ്റന്റ് കണ്ട്രോളര്മാര് പരിശോധന നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: