ഹൈക്കോടതി വിധി ലംഘിച്ച് തോട്ടപ്പള്ളി ഹാര്‍ബറിലെ മണല്‍ നീക്കരുത്: മത്സ്യപ്രവര്‍ത്തക സംഘം

Thursday 26 October 2017 9:15 pm IST

ആലപ്പുഴ: ഹൈക്കോടതി സ്റ്റേ നിലനില്‍ക്കെ തോട്ടപ്പള്ളി ഹാര്‍ബറില്‍ കൂട്ടിയിട്ടിരിക്കുന്ന മണല്‍ നീക്കം ചെയ്യുന്ന നടപടി നിര്‍ത്തിവയ്ക്കണമെന്ന് സീമാ ജാഗരണ്‍ മഞ്ച് അഖിലേന്ത്യാ സംയോജകന്‍ എ. ഗോപാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘം ജില്ലാ സമിതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആലപ്പുഴ തുറമുഖം മത്സ്യബന്ധന തുറമുഖാമായി വികസിപ്പിക്കണമെന്ന് ജിലലാ സമിതി ആവശ്യപ്പെട്ടു. അശാസ്ത്രീയ മണല്‍ ഖനനം മൂലം കിടപ്പാടം നഷ്ടപ്പെട്ട തീരവാസികളെ അടിയന്തരമായി പുനരധിവസിപ്പിക്കണമെന്നും അല്ലാത്തപക്ഷം സമര പരിപാടികള്‍ ആസൂത്രണം ചെയ്യാനും തീരുമാനിച്ചു. സര്‍ക്കാര്‍ ഭൂമിയും കായലും കയ്യേറി കെട്ടിടങ്ങള്‍ അനധികൃതമായി നിര്‍മ്മിച്ച മന്ത്രി തോമസ് ചാണ്ടിയെ ഉടന്‍ പുറത്താക്കി നിയമ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ കയ്യേറിയ സ്ഥലത്ത് കുടില്‍ കെട്ടി സമരം ചെയ്യാന്‍ തീരുമാനിച്ചു. തീരവാസികളെ തീരത്തുനിന്നും ആട്ടിപ്പായിക്കുന്ന ഹരിതപാത പദ്ധതിയെപ്പറ്റി ജനങ്ങളെ ബോധവത്കരിക്കാനും തീരുമാനിച്ചു. ഡി. സുരേഷ് അദ്ധ്യക്ഷനായി. എന്‍.പി. രാധാകൃഷ്ണന്‍, അഡ്വ. വി. പത്മനാഭന്‍, അഡ്വ.രണ്‍ജിത് ശ്രീനിവാസ്, ഡി. ഭുവനേശ്വരന്‍, ആര്‍. ദേവദാസ്, പി.പി. ഉദയന്‍, കെ.ഡി. രാമകൃഷ്ണന്‍, വി. അശോക് കുമാര്‍, സാജുമോന്‍, പൊന്നപ്പന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.