ബസ് പെര്‍മിറ്റ്: ഉത്തരവ് പാലിക്കണം

Thursday 26 October 2017 9:42 pm IST

കൊച്ചി: സ്ഥിരം പെര്‍മിറ്റിനുവേണ്ടിയുള്ള സ്വകാര്യ ബസുകളുടെ അപേക്ഷ പരിഗണിക്കുന്നതിനിടെ ഇവയ്ക്ക് താല്‍കാലിക പെര്‍മിറ്റ് നല്‍കരുതെന്ന മുന്‍ ഉത്തരവ് ആര്‍ടിഎ അധികൃതര്‍ പാലിക്കുന്നില്ലെന്ന് ഹൈക്കോടതി. സ്ഥിരം പെര്‍മിറ്റിനുള്ള നടപടി ക്രമത്തിന്റെ ഭാഗമായി സര്‍വീസ് നടത്താന്‍ അനുവദിക്കുന്നതില്‍ എതിര്‍പ്പുള്ളവര്‍ക്ക് അറിയിക്കാന്‍ സമയം നല്‍കാറുണ്ട്. ഈ ഇടവേളയില്‍ താല്‍കാലിക പെര്‍മിറ്റിന് അപേക്ഷിച്ചാല്‍ നല്‍കുകയും ചെയ്യും. സ്ഥിരം പെര്‍മിറ്റിനുള്ളതുപോലെ എതിര്‍പ്പുണ്ടോയെന്നുപോലും പരിശോധിക്കില്ല. വര്‍ഷങ്ങളായി തുടര്‍ന്നു വരുന്ന ഈ രീതി മോട്ടോര്‍ വാഹന നിയമത്തില്‍ പറഞ്ഞിട്ടില്ലെന്നും കോടതി പറഞ്ഞു. പ്രൈവറ്റ് ബസ് ഓണേഴ്‌സ് അസോസിയേഷന്റെ വൈപ്പിന്‍- പറവൂര്‍ യൂണിറ്റ് നല്‍കിയ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റീസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വിധി പാലിക്കാത്ത ആര്‍ടിഎ അധികൃതരെ വിമര്‍ശിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.