പത്തനംതിട്ട: നിയമലംഘനം നടത്തിയവര്‍ ആരായാലും അധികാരത്തില്‍ തുടരുന്നതിനോടു സിപിഐക്കു യോജിപ്പില്ലെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്.
ജനജാഗ്രതായാത്രയ്ക്കായി പത്തനംതിട്ടയിലെത്തിയ അദ്ദേഹം പ്രസ്ക്ലബില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു.
ആരോപണം ഉയര്‍ന്നപ്പോള്‍ ഇ.പി. ജയരാജനും, എ.കെ. ശശീന്ദ്രനും രാജിക്ക് സന്നദ്ധരായി. എന്നാല്‍ മന്ത്രി തോമസ്ചാണ്ടിക്കെതിരെയുള്ള ആരോപണത്തില്‍ നിയമലംഘനമുണ്ടോയെന്നു പരിശോധിച്ചു വരികയാണ്. ഇതു സംബന്ധിച്ച് ഉചിതമായ നടപടി ഉചിതസമയത്തുണ്ടാകും.
റവന്യുമന്ത്രി മുഖ്യമന്ത്രിക്കു കൈമാറിയ റിപ്പോര്‍ട്ട് മുഖ്യമന്ത്രിയുടെ ഓഫീസില്‍ പരിശോധന നടത്തുകയാണ്. അതുകൊണ്ടാകാം ബുധനാഴ്ചത്തെ മന്ത്രിസഭായോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യാതിരുന്നതെന്നും കാനം രാജേന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: