ഗാന്ധിനഗര്‍: പട്ടാപ്പകല്‍ വീ്ട്ടമ്മയുടെ മാല കവര്‍ന്ന പ്രതിയെക്കുറിച്ച് സൂചനയില്ല. കഴിഞ്ഞ ദിവസം അതിരുമ്പുഴ മുണ്ടകപ്പാടത്ത് പൊന്നാറ്റില്‍ മേരിയുടെ മാലയാണ് കവര്‍ന്നത്. ബൈക്കിലെത്തിയ യുവാവാണ് വയോധികയുടെ മാല മോഷ്ടിച്ചത്. യുവാവ് വഴി തിരക്കി അന്വേഷിച്ച് സമീപിക്കുകയായിരുന്നു.
സംസാരത്തിനിടെയില് കഴുത്തില്‍ കിടന്ന മാല പറിച്ചെടുക്കുകയായിരുന്നു. സംഭവത്തിന് ശേഷം പ്രതിയെക്കുറിച്ച് യാതൊരു തുമ്പും ലഭിച്ചിട്ടില്ല .വയോധികയുടെ കരച്ചില് കേട്ട് വീട്ടുകാരും അയല്‍ക്കാരും ഓടിയെത്തിയപ്പോഴേക്കും മോഷ്ടാവ് രക്ഷപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: