കോട്ടയം: വീട്ടില്‍ നിന്ന് സ്കൂളിലേക്ക് പോവുകയാണെന്ന്് പറഞ്ഞ് ട്രെയിനില്‍ കയറി കോട്ടയത്ത് വന്ന വിദ്യാര്‍ത്ഥികളെ റെയില്‍വേ പോലീസ് കണ്ടെത്തി മാതാപിതാക്കളെ ഏല്പിച്ചു. കഴിഞ്ഞ ദിവസം രാത്രി 9.30യോടെയാണ് ഇവരെ റെയില്‍വേ സ്റ്റേഷനില്‍ കണ്ടത്. തിരുവനന്തപുരം കഴക്കൂട്ടം സ്വദേശികളാണ് വിദ്യാര്‍ത്ഥികള്‍. സ്കൂള്‍ ബാഗ് തൂക്കിയിട്ടിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട പോലീസ് ചോദ്യം ചെയ്തപ്പോഴാണ് വിവരം അറിഞ്ഞത്. തുടര്‍ന്ന് മാതാപിതാക്കളെ വിളി്ച്ച് വരുത്തി കുട്ടികളെ പറഞ്ഞ അയച്ചു.
മദ്രസ്സയില്‍ നിന്ന്് പഠിക്കുകയായിരുന്ന വിദ്യാര്‍ത്ഥിയെ റെയില്‍വേ സംരക്ഷണ സേന കണ്ടെത്തി മാതാപിതാക്കളെ ഏല്പിച്ചു. വര്‍ക്കല സ്വദേശിയാണ് വിദ്യാര്‍ത്ഥി. ഒന്‍പതാം ക്ലാസില്‍ പഠിക്കുകയായിരുന്നു വിദ്യാര്‍ത്ഥി. വിവരം അറിയിച്ചതിന് അനുസരിച്ച് മാതാപിതാക്കള്‍ കുട്ടിയെ കൂട്ടിക്കൊണ്ടുപോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: