പാമ്പാടി: കുറ്റിക്കല്‍ സെന്റ് തോമസ് എല്‍പി സ്കൂളിനും ഹൈസ്കൂളിനും മധ്യേ ബസ് സ്റ്റോപ്പിന് മുകളില്‍ മരക്കൊമ്പുകള്‍ അപകടാവസ്ഥയില്‍. പഞ്ചായത്തില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് കമ്പ് വെട്ടുവാന്‍ അനുമതി ലഭിച്ചെങ്കിലും അനുവദിച്ച തുകയ്ക്ക് വെട്ടുവാന്‍ ആരം മുന്നോട്ടു വന്നില്ല. ശക്തമായ കാറ്റടിച്ചാല്‍ ഏതു നിമിഷവും വന്‍ അപകടം സംഭവിക്കാം. ഇതിന്റെ സമീപത്തായി ഓട്ടോ സ്റ്റാന്റും സ്ഥിതി ചെയ്യുന്നു. പ്രശ്നം അടിയന്തിരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് അധികൃതര്‍ക്ക് പരാതി നല്‍കിയതായി മനുഷ്യാവകാശ പ്രവര്ത്തകന് എബി ഐപ്പ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: