കുശലാന്വേഷണവുമായി ആന്റണി; 'കട്ടന്‍' കൊടുത്ത് ടീച്ചര്‍

Thursday 26 October 2017 10:16 pm IST

തൃക്കാക്കര: കഴിക്കാന്‍ എന്താണ് വേണ്ടത്? ലീലാവതി ടീച്ചറുടെ ചോദ്യം കേട്ടപ്പോള്‍ അല്‍പനേരം ആലോചിച്ചശേഷം, മുന്‍ പ്രതിരോധമന്ത്രി എ.കെ. ആന്റണി പറഞ്ഞു. മധുരമില്ലാത്ത കട്ടന്‍ചായ'. ആന്റണിയുടെ ആഗ്രഹമനുസരിച്ച് പാലൊഴിക്കാത്ത കട്ടന്‍ചായ ടീച്ചര്‍ സമ്മാനിച്ചു. ലീലാവതി ടീച്ചറുടെ തൃക്കാക്കരയിലെ വീട്ടില്‍ അപ്രതീക്ഷിത അതിഥിയായാണ് എ.കെ. ആന്റണി എത്തിയത്. ടീച്ചറെ എനിക്കൊരുപാടിഷ്ടമാണ്. ടീച്ചറിന്റെ ശിഷ്യനല്ല ഞാന്‍. ഉറച്ച നിലപാടുകള്‍ ഉള്ള വ്യക്തിയാണ് ടീച്ചര്‍. അതാണ് ഇഷ്ടത്തിന് കാരണംആന്റണി പറഞ്ഞു. ആന്റണിയുടെ വാക്കുകള്‍ക്ക് മറുചോദ്യമാണ് ടീച്ചര്‍ തൊടുത്തുവിട്ടത്. സ്വതന്ത്ര്യ സമര കാലത്ത് എല്ലാവരും ഒറ്റപ്പെടുത്തിയില്ലേ എന്നായിരുന്നു ടീച്ചറുടെ മറുചോദ്യം. മറുപടിയായി ആന്റണി സമ്മാനിച്ചത് സ്വതസിദ്ധമായ ഒരു ചിരി മാത്രം. കുശലന്വേഷണങ്ങള്‍ക്കിടയില്‍ മെട്രോയെക്കുറിച്ച് പറയാനും ആന്റണി മറന്നില്ല. മെട്രോ വന്നതുകൊണ്ട് വലിയ ബ്ലോക്കില്‍പ്പെടാതെ ടീച്ചറിന്റെ അടുത്തെത്താന്‍ സാധിച്ചുവെന്ന് ആദ്ദേഹം കൂട്ടിച്ചേര്‍ത്തു. യാത്ര പറഞ്ഞ് ഇറങ്ങുന്നതിനു മുന്‍പായി ലീലാവതി ടീച്ചര്‍ സി.രാധാകൃഷ്ണന്റെ 'കഥാ ലോകങ്ങള്‍' എന്ന പുസ്തകം ആന്റണിക്ക് സമ്മാനിച്ചു.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.