തിരുവനന്തപുരം: കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന് ഭാരവാഹികളെ തെരഞ്ഞെടുത്തു. വിജിലന്‍സ് സൂപ്രണ്ട് കെ.ഇ.ബൈജു പ്രസിഡന്റായും സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി എസ്.എം. സാഹിര്‍ ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു.
എറണാകുളം എസി കെ. ലാല്‍ജിയാണ് ട്രഷറര്‍. മറ്റുഭാരവാഹികള്‍: ഇന്റലിജന്‍സ് ഡിവൈഎസ്പി എ. അബ്ദുല്‍ റഹീം, കണ്ണൂര്‍ ഡിവൈഎസ്പി പി. സദാനന്ദന്, അസി. കമാന്‍ഡന്റുമാരായ സി.കെ.പ്രകാശന്, വി.എസ്. ചിത്രസേനന് (വൈസ് പ്രസിഡന്റുമാര്‍), ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പി.സി. പ്രശോബ് (ജോയിന്റ് സെക്രട്ടറി). 24 അംഗം എക്സിക്യൂട്ടീവ് കമ്മിറ്റിയെയും തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: