തിരുവനന്തപുരം: കേരള പോലീസ് ഹൗസിങ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷനുമായി ബന്ധപ്പെട്ട നിര്‍മാണപ്രവര്‍ത്തികള്‍ക്കായി ആര്‍ക്കിടെക്ടുമാരുടെ പാനല്‍ ജില്ലാതലത്തില്‍ തയ്യാറാക്കുന്നു. ഒരോ ജില്ലയില്‍ നിന്നും കുറഞ്ഞത് മൂന്ന് പേരെ വീതം പാനലില്‍ ഉള്‍പ്പെടുത്തും.
പാനലില്‍ ഉള്‍പ്പെടുത്തുന്നതിന് ആര്‍ക്കിടെക്ടുമാരില്‍ നിന്ന് ബയോഡാറ്റ ക്ഷണിക്കുന്നതിന് സംസ്ഥാന പോലീസ് മേധാവി ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്കി. ആര്ക്കിടെകടുമാരും ആര്‍ക്കിടെക്ടുമാരുടെ സ്ഥാപനങ്ങളും ചെയ്യുന്ന പ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങള്‍, പോര്‍ട്ട്ഫോളിയോ, വ്യക്തിഗത വിവരങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തി ബയോഡാറ്റ ബന്ധപ്പെട്ട നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കുള്ള ജില്ലാ നോഡല്‍ ഓഫീസര്‍മാര്‍ക്ക് നല്‍കാം.
രണ്ടാഴ്ചയ്ക്കുള്ളില്‍ ജില്ലാതല ബയോഡാറ്റകള്‍ പോലീസ് ആസ്ഥാനത്ത് ലഭ്യമാക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി നിര്‍ദ്ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: