ന്യൂദല്‍ഹി: കായികതാരങ്ങളുടെ സമ്പത്തിന്റെ പട്ടികയില്‍ ഇന്ത്യന്‍താരം വിരാട് കോഹ്ലി ലോക ഫുട്ബോള്‍ താരം ലയണല്‍ മെസിയെ മറികടന്നു.
ലോകത്തെ സമ്പന്നരായ പത്ത് കായികതാരങ്ങളുടെ പട്ടിക ഫോബ്സ് മാസിക പ്രസിദ്ധീകരിച്ച പട്ടികയില്‍ മെസിയെക്കൂടാതെ ഗോള്‍ഫിലെ സൂപ്പര്‍ താരം റോറി മക്ലോറി, അമേരിക്കന്‍ ബാസ്ക്കറ്റ് ബോള്‍ താരം സ്റ്റീഫന്‍ കറി എന്നിവര്‍ക്കൊപ്പമാണ് കോഹ്ലി യും ഇടം നേടി. ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡററാണ് ഏറ്റവും സമ്പന്നന്. ഉസൈന്‍ ബോള്‍ട്ട്, ക്രിസ്റ്റിയാനോ റൊണാള്‍ഡോ എന്നിവരും ആദ്യ പത്തിലുണ്ട്.
കോഹ്ലി ഏഴാം സ്ഥാനക്കാരനായപ്പോള്‍ മെസി ഒമ്പതാം സ്ഥാനത്താണ്. വിരാടിന്റെ സമ്പത്ത് മൂല്യം 14.5 മില്യണ്‍ ഡോളറും മെസിയുടെത് 13.5 മില്യണ്‍ ഡോളറുമാണ് മാസിക പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറികള്‍ നേടുന്ന രണ്ടാമത്തെ താരമായതിനു പിന്നാലെയാണ് കാശിന്റെ കണക്കിലും കോഹ് ലിയുടെ മുന്നേറ്റം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: