കാസര്‍കോട്: കാസര്‍കോട് ഉപജില്ലാ സ്കൂള്‍ ശാസ്ത്രമേള നടന്ന സ്കൂള്‍ പരിസരങ്ങളിലും വേദിക്കരികിലും മതപ്രചാരണ ലഘുലേഖകള്‍ വിതരണം ചെയ്തു. മൊഗ്രാല്‍പുത്തൂര്‍ ഗവ. ഹയര്‍സെക്കണ്ടറി സ്കൂളിലാണ് കഴിഞ്ഞ ദിവസം ശാസ്ത്രമേള നടന്നത്. ചില അധ്യാപകരുടെ മൗനാനുവാദത്തിലാണ് പുറത്തു നിന്നുള്ള ഒരു സംഘം ലഘുലേഖകള്‍ വിതരണം ചെയ്തത്.
വിവാദമായ വിസ്ഡം ഗ്ലോബല്‍ ഇസ്ലാമിക് മിഷന്റെ പേരിലാണ് ലഘുലേഖകള്‍. ഖുറാനെ മഹത്വവല്‍ക്കരിച്ച് കൊണ്ടുള്ള വചനങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് ലഘുലേഖകള്‍. നവംബര്‍ 12 ന് എംഎസ്എം ജില്ലാ കമ്മറ്റി സംഘടിപ്പിക്കുന്ന പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കുള്ള ജില്ലാ സമ്മേളനത്തിലേക്ക് ക്ഷണിക്കുന്ന തരത്തിലാണ് ലഘുലേഖകള്‍ അച്ചടിച്ചിരിക്കുന്നത്.
ഇത് വിതരണം ചെയ്യാന്‍ അധ്യാപകരാരെങ്കിലും സഹായങ്ങള്‍ ചെയ്തു കൊടുത്തിട്ടുണ്ടോയെന്ന് അന്വേഷണം നടത്തുമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ വ്യക്തമാക്കി. അത്തരത്തില്‍ ആരെങ്കിലും ചെയ്തതായി തെളിഞ്ഞാല്‍ നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: